കഥ പറയും കക്കയവും കഥകൾ പങ്കു വച്ച് ഞങ്ങളും കക്കയം എന്ന പേര് ആദ്യമായി കേട്ടത് കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിൽ പഠിക്കുന്ന ഒരു യാത്രാ ഹോളിക് (ഈ ആൽക്കഹോളിക് എന്നൊക്കെ പറയാറില്ലേ ഇതും അങ്ങനൊരു ജന്മം.) ചങ്ങാതിയിൽ നിന്നാണ്. സഹ്യന്റെ കോട്ടക്കുള്ളിൽ സുരക്ഷിതമാക്കി വെച്ച കക്കയത്തിന്റെ സൗന്ദര്യവും, വെള്ളാരങ്കല്ലുകളിൽ താളം ചവിട്ടുന്ന കുറ്റ്യാടി പുഴയുമെല്ലാം സ്വപ്നത്തിലെന്ന പോലെ കാതുകളിലേക്കും അവിടുന്ന് നേരേ ചങ്കിലേക്കും തുളച്ച് കയറിയത് അവളുടെ വർണ്ണനകളിലൂടെയാണ്. ഈ യാത്ര ഏറ്റവും പ്രിയപ്പെട്ടാതാകാനും ഏറെ ഓർമ്മിക്കാനും കാരണങ്ങൾ പലതാണ്, അത് കൊണ്ട് തന്നെയാണ് കെട്ടോ ബ്ലോഗിലെ ആദ്യ യാത്രാനുഭവത്തിന് ഈ താഴ്വാരത്തിന്റെ ഗന്ധം നൽകുന്നതും. യാത്രയുടെ വിശേഷങ്ങൾക്കും മുന്നേ ചില പിന്നാമ്പുറ കാഴ്ചകൾ പറഞ്ഞു തരാം. ഒന്നാം കഥ - കല്യാണക്കോളും കക്കയം പ്ലാനിങ്ങും കൂടെ പഠിക്കുന്ന കോഴിക്കോട്ടുകാരി മൊഞ്ചത്തീടെ നിക്കാഹിൻറെ ക്ഷണനം കിട്ടിയപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി ഞങ്ങൾ ആറു പേരും (ഞാനും ഇതേ സൂക്കേട്കാരികളായ അഞ്ചു തലകൾ വേറെയും) ഒരേ സ്വരത്തിൽ ...