ബാല്യത്തിലേക്കൊരു ടിക്കറ്റ് എല്ലാരും ചോദിക്കാറുണ്ട്. "അതെയ്, ഈ യാത്ര worth ആയിരുന്നോ"ന്ന്. ഭാഗ്യം കൊണ്ട് എനിക്കതിന് ഒരിക്കലും മറുപടി പറയാനാകാറില്ല . അത് ശരിക്കുമൊരു ഭാഗ്യം തന്നെയാണ് ട്ടാ. കാരണം നമ്മിലേക്ക് വന്നു ചേരുന്ന എല്ലാ നന്മകളേയും അളവുകോൽ വച്ച് തൂക്കി നോക്കാതെ സ്വീകരിക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല. നല്ല ചിരി തന്ന ഒരാൾ മതി, ദാഹിച്ചപ്പോൾ വെള്ളം തന്ന, വീണപ്പോൾ കൈ പിടിച്ച, ഇരിക്കാൻ സീറ്റ് തന്ന, ആ ഒരാൾ മതി എൻ്റെ ഒരു യാത്ര എന്നേക്കും പ്രിയപ്പെട്ടതാവാൻ. കഴിഞ്ഞ കൊല്ലം ഇങ്ങനൊര്ചിരി എനിക്ക് കിട്ടി. അങ്ങ് ഇടുക്കീന്ന്. വീട്ട് കാര്ടേം നാട്ട് കാര്ടേം കണ്ണ് വെട്ടിച്ച് ഇടുക്കിക്ക് വണ്ടി കേറിയപ്പോ സ്വപ്നത്തിൽ വിചാരിച്ചില്ല ഇന്നിങ്ങനെ ചിരിച്ച് കൊണ്ട് പറയാൻ ഇത്രേം അടിപൊളി കഥ കിട്ടുമെന്ന്. ഇടുക്കി നടത്തത്തിൻ്റെ അന്ത്യയാമങ്ങളിൽ നടന്ന "പിറ്റേന്നത്തെ sunrise കോട്ടപാറയിൽ നിന്ന് കാണണോ അതോ കാൽവരി മൗണ്ടിൽ നിന്ന് വേണോ" എന്ന കൂലംകശമായ ചർച്ചയിൽ ഏകപക്ഷീയമായി കാൽവരി മൗണ്ട് വിജയിച്ചപ്പോൾ കുറച്ചൊന്നുമല്ല എനിക്ക് വെഷമായത്. ആ വെഷമത്തിന് മണിക്കൂറുകളെ ആയുസ്സുണ്ടായിരുന്നുള...