ഞാൻ കണ്ട കാമഖ്യാവ് "Kamakhya - Story of a less spoken temple in Guwahati" നമ്മളെല്ലാരും കൂടെ ഒരു യാത്ര പോകുന്നുവെന്ന് സങ്കൽപ്പിക്കുക.(ഇപ്പഴല്ല, കൊറോണ ഒക്കെ കഴിഞ്ഞിട്ട്) ഒരേ വഴിയിലൂടെ, ഒരേ വാഹനത്തിൽ, ഒരേ സ്ഥലത്തേക്കാണ് യാത്ര. തിരികെ വന്നിട്ട് എല്ലാരോടും ആ യാത്രയുടെ അനുഭവം എഴുതാൻ /പറയാൻ പറഞ്ഞൂന്നും വിചാരിക്കുക. അപ്പോൾ നമ്മൾ പറയുന്ന കഥകൾ എത്ര വ്യത്യസ്തമായിരിക്കുംന്ന് ഇപ്പോൾ ഊഹിക്കാൻ പറ്റുവോ?. ചിലർ അവിടെ കണ്ട പുറം കാഴ്ച്ചകളെ പറ്റി പറയുമായിരിക്കും. മറ്റു ചിലരുണ്ട്. അവർ കാഴച്ചകളിൽ ഒളിഞ്ഞിരിക്കുന്ന ഉൾക്കാഴ്ചകൾ തേടി പോകും. ഇതിന് ഒരൊറ്റ കാരണമേ ഉള്ളൂ. അത് നമ്മള്ടെ perspective അഥവാ കാഴ്ചപ്പാടിലെ വ്യത്യസ്തതയാണ്. ഒരേ യാത്രയായിട്ടു കൂടി ചിലർ മാത്രം അത് "അനുഭവി"ക്കുന്നത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ പിടി കിട്ടിയില്ലേ.? ഇനി പറയാൻ പോകുന്ന കഥ ഞാൻ കണ്ട കാഴ്ചയെക്കുറിച്ചല്ല, അതിൽ ഞാൻ തേടി നടന്ന ഉൾക്കാഴ്ചകളെക്കുറിച്ചാണ്. എന്നാൽ പിന്നെ നേരെ കഥയിലേക്ക് കടക്കാം.... കഴിഞ്ഞ കൊല്ലം, ഏതാണ്ടിതേ പോലൊരു മൺസൂൺ കാലത്ത് എനിക്കൊരു നാട് കാണാനുള്ള ടിക്കറ്റ് കിട്ടി. ഇന്ത്യയു...