വീണ്ടും ഞാനിന്ന് ഇത് എഴുതിയില്ലേൽ പിന്നെപ്പോ എഴുതാനാ... അതും ഇങ്ങനെ എഴുതിയില്ലേൽ പിന്നെങ്ങനെ എഴുതാനാ... എഴുത്തറിയില്ലേലും പണ്ടു തൊട്ടെ ഏറ്റം ഇഷ്ടമുള്ള, തുടങ്ങിയാൽ പിന്നെ തിരിഞ്ഞൊരു നോട്ടത്തിന് പോലും സമയം കളയാതെ ഞാൻ അടങ്ങി ഇരിക്കുന്നിടം, അതൊരു പേപ്പറിനും പേനയ്ക്കും ഇടയിലെ തണലിലാണ്. ഓരോ തവണയും വീണ്ടും വീണ്ടും തിരുത്തിയും തടഞ്ഞും വാക്കിനെയും വരികളെയും രാകി മിനുക്കിയെടുക്കമ്പോഴും ഞാൻ മാത്രം എത്തിച്ചേരുന്ന സന്തോഷത്തിൻ്റെ അതിര് കാണാത്ത ഒരാകാശമുണ്ട്. അവിടെ നക്ഷത്രങ്ങളായ് ഉദിച്ചുയരുന്ന എൻ്റെ പ്രതീക്ഷകളുണ്ട്... ജീവിക്കുന്നിടത്തോളം കഥകൾ പറഞ്ഞു കൊണ്ടിരിക്കും എന്ന പ്രതീക്ഷ... ബ്ലോഗ് എനിക്ക് hobby എന്നതിനപ്പുറം ശ്വാസം പോലെ പ്രിയപ്പെട്ട ഒന്നായിരുന്നു... ഇടയ്ക്ക് വച്ചെപ്പോഴെ വഴിക്ക് വച്ച് കൂടെ കൂടിയയാളുടെ പേരിൽ എൻ്റെ കഥകൾ ഞാനിഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ, പെട്ടെന്നെപ്പോളോ ആ കൂട്ട് നഷ്ടമായപ്പോൾ, പോയ ഇടങ്ങളിലെ കാഴ്ചകൾ പറഞ്ഞു നടന്ന എനിക്ക് പോകാനിടം നഷ്ടപ്പെട്ടുവെന്ന് തോന്നിയപ്പോൾ, തോളിലേക്ക് വന്ന് കേറിയ ഭൂമിയോളം വരുന്ന ഭാരം എന്നെ വലിച്ച് അത്രകണ്ട് ആഴത്തിൽ താഴെയിട്ടപ്പോൾ, അങ്ങനെ പല കാരണങ്ങൾ കൊണ...