Posts

Showing posts from August, 2023

കുത്തിക്കുറിക്കലുകൾ

ഉറപ്പ് Where do you see yourself in 10 years? പടുകൂറ്റൻ കെട്ടിടങ്ങളിൽ ഞാൻ എന്നെ കാണുന്നില്ല. തിരക്കുള്ള വീഥികളിൽ അതിനേക്കാൾ ഏറെ തിരക്കിൽ സ്വയം മറന്നു കൊണ്ട് എന്തിനോ വേണ്ടി പായുന്ന ഒരാളായും ഞാൻ എന്നെ കാണുന്നില്ല. ഒരുപക്ഷേ ഞാൻ ആഴ്ചയിൽ ഒരു തവണ ഒരു നല്ല സിനിമ കാണാൻ തിരക്കു പിടിച്ച തിയേറ്ററിൽ പോയി എന്ന് വരാം. ആദായ വില്പനയുള്ള ഒരു കടയിൽ നിന്നും പച്ചക്കറികളോ മറ്റു സാധനങ്ങളോ വാങ്ങാൻ പോയി എന്നും വരാം. ഞാൻ പറയുന്ന തിരക്ക് ഇതൊന്നുമല്ല, വളർച്ചയുടെ ഓരോ ഘട്ടത്തിലും ഏതൊരു വ്യക്തിയെയും പോലെ എന്നിലും സമൂഹം കൽപ്പിച്ച് തന്ന  കുറച്ച് അനാവശ്യ തിരക്കുകളിൽ നിന്നും എന്നെ തിരികെ  കൊണ്ടുവരാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. ആ ശ്രമം വിജയിക്കുകയാണെങ്കിൽആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരിക്കും... ഞാൻ ഒട്ടും തിരക്കിൽ അല്ല ഇപ്പോൾ. എൻറെ കുഞ്ഞു മൺ വീടിന്റെ മുറ്റത്തെ കുറുകി, കുണുങ്ങി ചിരിക്കുന്ന കുറ്റ്യാട്ടൂർ മാവുകളുടെ തണലിൽ പഴുത്ത മാങ്ങകൾ പെറുക്കി അതും കഴിച്ചു കൊണ്ട് മുകുന്ദനെയോ മാധവിക്കുട്ടിയോ വായിച്ചും, എൻറെ ബ്ലാക്കിയുടെ ചെറു വാലാട്ടിക്കൊണ്ടുള്ള കുസൃതി ചിരികൾ ആസ്വദിച്ചും, അന്ന് വരെയുള്ള ലോക പരിചയത്തി...