കഥ പറയും കക്കയവും കഥകള് പങ്ക് വെച്ച് ഞങ്ങളും ഒന്നാം കഥയില് നിന്ന് രണ്ടാം കഥയിലേക്ക് ഇത്രയും ദൂരം സത്യത്തില് ഉദ്ദേശിച്ചിരുന്നില്ല, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കൈയ്യില് വന്ന് ചേര്ന്ന മേഘാലയ് ടിക്കറ്റാണ് ഈ കണക്ക് പുസ്തകത്തിലെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചത്. ഒപ്പം എന്റെ അനുഭവങ്ങളുടെ ഗന്ധമില്ലാത്ത ഒരു വാ ക്കിനെ പോലും ഈ പേജിന്റെ പടിവാതില്ക്കല് കയറ്റില്ലെന്ന വാശിയും കൂടെ ചേര്ന്നപ്പോള് വൈകല് പൂര്ണ്ണം. എന്നാലിനി ഒട്ടും വൈകണ്ട കക്കയം പറയാന് ബാക്കി വച്ച ആ കഥയെന്താന്ന് നോക്കാം, വാ.... രണ്ടാം കഥ: ചിലരുടെ വരവും മറ്റ് ചിലരുടെ മടക്കവും. പിറ്റേന്ന് സൂര്യനും മുന്നേ എഴുന്നേല്ക്കണം.എങ്കിലേ അവിടുന്ന് കോഴിക്കോട് പുതിയ സ്റ്റാന്റിലേക്കുളള ഫസ്റ്റ് ബസ്സ് കിട്ടു. അത് നഷ്ടപ്പെടുത്താൻ ഞങ്ങൾക്ക് നിർവാഹമില്ല, പിന്നെ അങ്ങോട്ട് ഒരോ ബസ്സായി നഷ്ടപ്പെടും.കെ എസ് ആർ ടി സി ശരണം ഗച്ഛാമി, ജീപ്പ് ശരണം ഗച്ഛാമി എന്ന വേദവാക്യത്തിൽ നീങ്ങുന്ന ഞങ്ങളുടെ സഞ്ചാരത്തിന് യാതൊരുവിധ ഭംഗവും വന്ന് കൂടല്ലോ... പക്ഷേ ഒരു ചെറിയ ഭംഗം വന്നു. നേരത്തെ പറഞ്ഞ ഈ ആറു പേരും അവരുടെ യാത്രാ മോഹങ്ങള...