കുത്തികുറിക്കലുകൾ
തിരിച്ചുപോക്ക് തിരിച്ചു പോകുന്നതെൻ വീട്ടിലേക്കാണ്... തിരിച്ചു പോകുന്നതെൻ ഉള്ളിലേക്കാണ്... തിരികെ വരാനാകില്ലെന്നു കരുതിയ ഇടങ്ങളിലേക്കാണ്... തിരിച്ചു പോകുന്നതന്ന് ഞാൻ പാകിയ വിത്തുകളിലേക്കാണ്... തിരിയിടില്ലെന്ന് ലോകം കരുതിയ ജീവനുകളിലേക്കാണ്... തിരിച്ചു പോകുന്നത് എൻറെ കാലിലുറഞ്ഞിരിക്കുന്ന മണ്ണിലേക്കാണ്... അന്നാരെയോ തിരഞ്ഞു ഞാൻ പോയ വഴികളിലേക്കാണ്... തിരിച്ചു പോകുന്നത് ഞാൻ പണ്ടുറങ്ങിയ ഗർഭപാത്രത്തിലേക്കാണ്... അതിനരികെയുതിർന്ന താരാട്ടിന്നീണത്തിലേക്കാണ്... തിരിച്ചു പോകുന്നത് എന്നെയെന്നുമുറക്കിയ ചൂടിലേക്കാണ്... ഒരു തരി പോലുമിന്നും കുറഞ്ഞിട്ടില്ലാത്താ സ്നേഹത്തിലേക്കാണ്... തിരിച്ചു പോകുന്നത് പഴകിയ ഇറയത്തിൻ്റിരുട്ടിലേക്കാണ്... തിരിച്ചു പിടിക്കേണ്ടത് അവിടെ നിറക്കേണ്ട വെളിച്ചത്തിനായുള്ള വാതിലുകളെയാണ്... തിരിച്ചു പോകുന്നത് പതിയെയാണ്, കാരണം, തിരിച്ചു പോകുന്നതെൻ വീട്ടിലേക്കാണ്... തിരിച്ചു പോകുന്നതെൻ ഉള്ളിലേക്കാണ്...