ഉയരം കൂടുന്തോറും എൻ്റെ
ചിരീടെ വലുപ്പോം കൂടും

            ആദ്യമേ പറയാം. ഇവിടെ ആമുഖമില്ല അതുകൊണ്ട് തന്നെ അന്ത്യവുമില്ല. ഇത് ഒരു കണക്ക് പുസ്തകമാണ്. ഇവിടെ കണക്ക് കൂട്ടുന്നതും കുറക്കുന്നതുമൊക്കെ ഈ വാക്കുകളുടെ കൂട്ട് കാരിയായ ഞാനാണ്. എന്റെ ഗണിതം ലളിതമാണ് കെട്ടോ... കാരണം ഇവിടെ സംഖ്യകളുമില്ല... ചിഹ്നങ്ങളുമില്ല... കുറച്ച് പാതകളുണ്ട്... അത് നടന്ന് തീർത്ത, തളരാത്ത രണ്ട് പാദങ്ങളും.ആ പാദങ്ങളിലൂന്നി ഞാനും എന്റെ യാത്രാനുഭവങ്ങളും ഈ മായാലോകത്ത് തത്തി കളിക്കാനായി പിച്ചവെച്ച് വരികയാണ്. മൂന്ന് വർഷമായി ഒരു blog എഴുതാമെന്ന് വാ കൊണ്ട് പറയുക മാത്രം ചെയ്ത എന്റെ തലയിൽ ആശയവും കൈയ്യിൽ വാചകങ്ങളും കിട്ടിയത് ഇപ്പോളാണ്. എല്ലാറ്റിനും അതിന്റെതായ സമയമുണ്ടോന്ന് അറിയില്ല, എന്നാൽ ആത്മാർത്ഥമായുള്ള ഏതാഗ്രഹവും നടത്തി തരുക എന്നത് നമ്മള യുണിവേഴ്സിന്റെ ഒരു ഹോബിയാണെന്ന് പണ്ട് പറഞ്ഞ പൗലോ കൊയ്ലോയെ തദവസരത്തിൽ ഓർത്ത് കൊള്ളുന്നു . പിന്നെ ഒരു നന്ദിയും .ആ വാക്കുകളുടെ അർത്ഥം പഠിപ്പിച്ച് തന്ന... ആ വാക്കുകളെ സ്നേഹിക്കാൻ പഠിപ്പിച്ച കൂട്ടുകാർക്കും. 

            ഞാനൊരു ചോദ്യം ചോദിക്കാം ...യാത്ര എന്നാൽ എന്താണ് എന്ന ചോദ്യത്തിന് നിങ്ങൾ എന്ത് ഉത്തരമായിരിക്കും തരിക? ഏതൊരു കാര്യത്തെയും പോലെ ഇതിനും നൂറ് പേർക്ക് ഉത്തരങ്ങൾ നൂറ് തന്നെയായിരിക്കും. അതെന്തു തന്നെയായാലും ആ ഉത്തരത്തെ നെഞ്ചോടു ചേർത്ത് പിടിച്ചോ ... എന്നിട്ട് കിട്ടുന്ന വഴിയെല്ലാം ആ ഉത്തരവുമെടുത്ത് നടന്നോ. കാരണം യാത്രകൾ ഉത്തരങ്ങൾക്ക് വേണ്ടിയുള്ളതാണ്. ചോദ്യങ്ങൾ കൊണ്ട് വരണ്ട മനസ്സിന്റെ ഉത്തരങ്ങൾക്കായുള്ള ദാഹം ...

            ഇത്രയും വായിച്ചപ്പോൾ ഞാനൊരു hard core traveler ആണെന്ന് കരുതിയോ?... എങ്കിൽ അല്ലാട്ടോ... ഞാൻ പോയ സ്ഥലങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതേ ഉള്ളൂ. ഒരു നിമിഷം പോലും ഭൂമിയിൽ കാലുറക്കാതെ മേടുകൾ തോറും പാറി നടക്കുന്ന ദേശാടനക്കിളിയൊന്നുമല്ലേയല്ല ഈ ഞാൻ... പക്ഷേ, ജീവിതത്തിലെ ഓരോ യാത്രകളെയും അതിന്റെ ദൂരമോ ലക്ഷ്യത്തിന്റെ വലുപ്പമോ നോക്കാതെ ആസ്വദിക്കാൻ എനിക്ക് കഴിയാറുണ്ട്. ഈ വരികൾ എന്നെ കൂട്ടികൊണ്ടു പോകുന്നത് ഓട് പാകിയ എന്റെ മൂന്നാം ക്ലാസിലെ പഴകിയ ബെഞ്ചിലേക്കാണ്..., പുറത്താർത്ത് തല്ലി പെയ്യുന്ന മഴയെ തോൽപ്പിക്കും വണ്ണം ഉയർന്ന ഞങ്ങളുടെ ശബ്ദത്തിലേക്കാണ് ... അവിടെ ഇരുന്ന് ആംഗ്യം കാണിച്ച് ചൊല്ലിയ ഒരു കുട്ടികവിതയുടെ നാല് വരികളിലേക്കും ...

                        "കാഴ്ച്ചകൾ കാണാൻ പോകുന്നവരെ
                        കാര്യം നമ്മൾ പറഞ്ഞേക്കാം 
                        കാണണമെന്ന് വിചാരിക്കന്നത്
                        കാണാൻ ചെന്നാൽ കാണില്ല."

            പ്രശസ്ത കവി ശ്രീ അക്കിത്തം അച്ചുതൻ നമ്പൂതിരിപ്പാട് യാത്രികർക്ക് നൽകുന്ന ഈ "മുന്നറിയിപ്പി"ന്റെ വില മനസ്സിലാക്കാൻ അന്നത്തെ എട്ടു വയസ്സുകാരിക്ക് അനുഭവ പാഠവമുണ്ടായിരുന്നുമില്ല. വർഷങ്ങൾക്കിപ്പുറം പകുതിമറന്ന ആ വരികൾ ഗൂഗളിനോട് തിരക്കിയെടുത്തത് blog മോടിപ്പിടിപ്പിക്കാൻ മാത്രമല്ല, മറിച്ച് ആ വരികളുടെ അർത്ഥം സ്വന്തം അനുഭവങ്ങൾ പഠിപ്പിച്ച് തന്നതുകൊണ്ടാണ്. കാണണമെന്ന് വിചാരിച്ചതിന് പകരം കണ്ടത് പ്രതീക്ഷകൾക്ക് മുകളിലുള്ളതെന്തോ ... അറിയണമെന്നു വിചാരിച്ചതിനെ മറച്ച് പിടിച്ച് അറിയിച്ചതാകട്ടെ ആലോചനകൾ പോലും എത്തിനോക്കിയിട്ടില്ലാത്ത ചിലതിനെയും . അതെ, യാത്രകൾ അങ്ങനെയാണ് അവിടെ പ്രതീക്ഷകൾക്ക് സ്ഥാനമില്ല... ഇത് വരെ ഉള്ള എല്ലാ കണക്ക് കുട്ടലുകളും അതിന്റെ വിസമയങ്ങൾക്ക മുന്നിൽ നിഷ്പ്രഭം..... ഞാനും നിങ്ങളുമല്ലാം വെറും കാഴ്ചക്കാർ മാത്രം. അടുത്തതെന്തെന്ന് ആകാംക്ഷയോടെ നോക്കി നിൽക്കുന്ന കാണികൾ ... സഞ്ചാരമാകുന്ന മായാജാലത്തിന്റെ ആരാധകർ......

എന്ന് 

ഊരുതെണ്ടി.
            

Comments

  1. hi friends, this is my first footstep in following what i like the most in life. have a nice journey through my words and show me the right path when i go wrong....

    ReplyDelete
  2. All the best dear..keep going..👍

    ReplyDelete
  3. Haaaaapiee soul... Good luck.. 💞

    ReplyDelete
  4. യാത്രകൾക് മരണം ഇല്ലാത്ത കാലത്തോളം നിന്റെ എഴുത്ത് ഇപ്രകാരം ജ്വലിക്കട്ടെ......
    -Siona��

    ReplyDelete
  5. Pwoli muthee..😋😘 nee polikk

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. Pwolich...Iniyum ezuthanm😍👍👍

    ReplyDelete

Post a Comment

Popular posts from this blog