ബാണാസുരന്റെ കോട്ടയും തേടി...
PART 2 - യാത്ര തുടരുന്നു
കുറച്ചു ദൂരത്തിനപ്പുറം അടുത്ത ട്വിസ്റ്റ് കേറി വന്നു. ഒരു കാട്ടാനയുടെ പിണ്ടം. കണ്ടപ്പാടെ വിജയേട്ടനുറപ്പിച്ചു "ഒറ്റയാൻ എറങ്ങീട്ടിണ്ട്, പേടിക്കണ്ടപ്പാ. ഇതിവിട എടക്ക് എടക്ക് ഉള്ളതാണ്".

മുമ്പേ നടന്ന വിജയേട്ടനെക്കാളും ഞങ്ങളെ അത്ഭുതപ്പെടുത്തിയത് പിന്നിൽ മിണ്ടാതെ നടന്ന ചന്ദ്രേട്ടനായിരുന്നു. ഫോട്ടോ എടുക്കാനൊന്ന് നിന്നാൽ, അട്ട കടിച്ചിട്ടൊന്നിരുന്നാൽ അപ്പോൾ തന്നെ ചിരിച്ചുകൊണ്ട് ആ മനുഷ്യനും കുടെ നിൽക്കും. വാക്കുകളെക്കാൾ വിലപ്പിടിപ്പുള്ള ഒന്നാണ് തന്റെ പ്രവൃത്തി എന്ന അറിവുള്ളതുപോലെ (നിങ്ങൾ അധ:കൃതരെന്നു വിളിക്കുന്ന ഒരു വലിയ ജനവിഭാഗത്തിന്റെ പ്രതിനിധിയാണദ്ദേഹം, മാന്യരെന്ന് സ്വയം വാഴ്ത്തുന്ന നിങ്ങളിൽ നിന്നും കിട്ടാത്ത മാന്യത തന്നയാൾ) നന്ദിയുണ്ട് വിജയേട്ടാ ഞങ്ങളെ ആറ് പെൺമക്കളായി കണ്ടതിന്... പരിചയമില്ലാത്തിടത്തായിട്ടു പോലും അനാവശ്യ നിയന്ത്രണങ്ങളുമായി വന്ന് വിഷമിപ്പിക്കാഞ്ഞതിന്...
കാഴ്ചകൾ തുടങ്ങിയിട്ടേയുള്ളൂ. തുടക്കവും ഒടുക്കവും തിരിച്ചറിയാനാകാത്ത ഒരു സ്വപ്നത്തോട് കാടിനെ ഉപമിക്കാൻ ഞാനിപ്പോൾ ഇഷ്ടപ്പെടുന്നു. ഒരു വലിയ മരത്തിനു പിന്നിൽ മറ്റൊന്ന്, അതിന് കീഴെ തണൽ പറ്റി വളരുന്ന ചെറുതുകൾ വെറെയും. അതിന്മേൽ ചുറ്റിയും വരിഞ്ഞും കുറെ ഇത്തിളുകളും ഇടയിൽ പാറിയും ഇഴഞ്ഞും സ്വന്തം ലോകം സൃഷ്ടിക്കുന്ന കുറേ ഭൂമിയുടെ അവകാശികളും. ഇവയെല്ലാം കണ്ട് അന്തിച്ച് നിൽക്കുന്ന മനുഷ്യവർഗ്ഗത്തിൽ"പ്പെട്ട" ഞങ്ങളും. ഒരു വശത്ത് ഉയരെ ആകാശം എത്തിപ്പിടിക്കാൻ നോക്കുന്ന മരങ്ങളാണെങ്കിൽ മറു വശത്ത് കണ്ടത് ഭൂമിയുടെ ചൂടു പറ്റി ഒഴുകുന്ന നീർച്ചാലാണ്. അതിന്റ ആ ശബ്ദം ദാ ഇപ്പോഴും കാത് വിട്ടു പോയിട്ടില്ലാ...ഏറ്റവും രസം ഇതൊന്നുമല്ല ... നല്ല തണുത്ത കാറ്റ് ശക്തിയിൽ വീശുമ്പോൾ മുളങ്കൂട്ടം അതിന്റെ കൂടെ ഒരു പാട്ടും പാടി അങ്ങാടും, ആ കാതടപ്പിക്കുന്ന ശബ്ദം ഒരിക്കല്ലെങ്കിലും ആസ്വദിക്കണം. തിരക്കൊഴിഞ്ഞ നേരം വരട്ടെ, അപ്പോളാകാം എന്നും പറഞ്ഞ് നിങ്ങളിതൊക്കെ മാറ്റിവെക്കുവാണെങ്കിൽ ഒന്നേ പറയാനുള്ളൂ അങ്ങനൊരു നേരം ഇല്ലാട്ടോ, അതു കൊണ്ട് സ്വപ്നങ്ങളുടെ പിറകേ പോകാൻ രാഹുകാലം കഴിയാൻ കാത്തിരിക്കല്ലേ...
ഞങ്ങളുടെ സംസാരം പോലും അധികപ്പറ്റാവും എന്നു തോന്നിപ്പിക്കുന്ന ആ നീണ്ട മൗനം നിറഞ്ഞ വഴികളവസാനിപ്പിച്ച് മലകയറ്റം തുടങ്ങി പിന്നങ്ങോട്ട്.
ഇടയ്ക്ക് വച്ച് കുടിവെള്ളം തീർന്നപ്പോളതാ ഭൂമി തന്നെ നല്ല ഒന്നാന്തരം വെള്ളവും തന്നു. വിജയേട്ടൻ പറഞ്ഞു. "കുടിച്ചോ...കുടിച്ചോ ഇതൊറവയാണ്. ഇബിടുന്ന് ബെര്ന്ന വെള്ളാണ് താഴെ ആ കണ്ട ചാലിൽ. കൊറേ മിനറൽസെല്ലോ ഇണ്ട്ട്ടാ..." എന്നിട്ടൊരു ചിരിയും.
ഇടയ്ക്ക് വച്ച് കുടിവെള്ളം തീർന്നപ്പോളതാ ഭൂമി തന്നെ നല്ല ഒന്നാന്തരം വെള്ളവും തന്നു. വിജയേട്ടൻ പറഞ്ഞു. "കുടിച്ചോ...കുടിച്ചോ ഇതൊറവയാണ്. ഇബിടുന്ന് ബെര്ന്ന വെള്ളാണ് താഴെ ആ കണ്ട ചാലിൽ. കൊറേ മിനറൽസെല്ലോ ഇണ്ട്ട്ടാ..." എന്നിട്ടൊരു ചിരിയും.
മലമുകളിലെ ആകാശം കൊച്ചു പിള്ളേരെപ്പോലാണ്. ഇത്രയും നേരം ചിരിച്ചോണ്ടിര്ന്ന കൊച്ചാണ്, പെട്ടന്നിതാ മുഖം കറുത്ത് കണ്ണു നിറഞ്ഞ് ഒഴുകുന്നു, ഒച്ചയും ബഹളവുമാണേൽ ഒന്നും പറയണ്ട. കാര്യയമിങ്ങനൊക്കെയാണേലും കാട്ടിത്തന്ന കാഴ്ചകൾക്ക് താങ്ക്സ് പറയാതെ വയ്യ. വലിയ ഫോട്ടോഗ്രാഫ റല്ലേലും വഴിയിൽ വച്ച് ഞാനുമെടുത്തു ഡിജിറ്റലൈസ് ചെയ്യപ്പെടാതെ പോയ ഒരു HD ഫോട്ടോ. തെളിഞ്ഞ ആകാശത്തിന് താഴെ നിരനിരെ ഇളം പച്ച മലകൾ, നടുവിൽ ഒരു മരവും. മനസ്സിൽ അത് upload ഉം ചെയ്തു.
ട്രക്കിംഗ് അവസാനിപ്പിക്കാൻ ആയെന്നും പറഞ്ഞങ്ങനെ നടക്കുവായിരുന്നു. പെട്ടെന്ന് മുന്നിൽ അത് വരെ കണ്ടവരൊക്കെ അപ്രത്യക്ഷരായി. ഒരു വെളുത്ത കർട്ടൺ ഇട്ട പോലെ. പതിയെ തണുപ്പ് കൂടി കൂടി വന്ന് മേലാകെ മൂടും പോലെ തോന്നി. കോട ഇറങ്ങിയതാണെടോ. സാക്ഷാൽ വയനാടൻ കോട!!! ഇത് കണ്ട ഞങ്ങളോ, കൂവി വിളിച്ചും കൊണ്ട് കോടയെ പിടിക്കാനൊരോട്ടമായിരുന്നു. ആശിച്ച കളിപ്പാട്ടം കിട്ടിയ കൊച്ചു പിള്ളേരെപ്പോലെ...
ആ തണുപ്പാണ് പിന്നീട് എന്റെ മനസ്സിൽ നിറയുന്ന ചൂടിൽ നിന്നും എന്നെ സംരക്ഷിച്ചു നിർത്തുന്നതെന്ന തോന്നലാണിന്നും എനിക്ക്...

വയനാടൻ കോടയുടെ തണുപ്പ് ഇനി കുറച്ച് നേരം കൂടെ കാണും...
ReplyDelete������
ReplyDelete❤️❤️
ReplyDelete🔥🔥
ReplyDelete