കുത്തിക്കുറിക്കലുകൾ
ഭയം
എന്നും രാവിലെ എണീറ്റാൽ തലേന്ന് തിന്ന കണ്ണീരിൻ്റെ കൂടെ തികട്ടി വരുന്ന ഭയം...
ആരുമില്ലാത്തോൾക്ക് തന്ന കൈ അറ്റത്ത് പറ്റി പിടിച്ച എച്ചിലിൻ്റെ പേരാണ് ഭയം...മുന്നിൽ വിളമ്പിയ ചോറ് വെറിയോടെ തിന്ന നേരം തൊണ്ടയിൽ കൊളുത്തിയ മുള്ള് പറഞ്ഞതാണ്...
അറിവുണ്ടാകണം...
ഭയന്ന് ജീവിക്കാനുള്ള അറിവ്...
ചൊന്ന വാക്കിന് എതിരുരിയാടാതിരിക്കാനുള്ള അറിവ്...
തന്നതും തിന്നതും പിച്ചയാണെന്ന അറിവ്...
എന്നെ തിന്നു ദഹിപ്പിക്കും ഭയം...
എഴുതാനല്ല, എഴുതിയെന്ന് പറയാനാണ് ഭയം...
മരിക്കാനല്ല, മരിക്കട്ടേയെന്ന നുവാദം ചോദിക്കാനാണ് ഭയം...
Comments
Post a Comment