"ഇ-വായന അഥവാ ഇപ്പോഴത്തെ വായന"


എം ടി യുടെ വാരണാസി


"ലോകത്തിലെ എല്ലാ വസന്തങ്ങളും മഞ്ഞുകാലത്തും ചൂടുകാലത്തും കാശിയിലെത്തുന്നു. സുഖവാസത്തിനായി"...


നോവലിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികളിൽ നിന്ന് തന്നെ തുടങ്ങാം...


വർഷം വായിക്കുന്ന രണ്ടാമത്തെ നോവൽ. സത്യം പറഞ്ഞാൽ രണ്ടാമത്തെ പുസ്തകം. വായനയ്‌ക്കൊടുവിൽ ഇത്തരമൊരു കുറിപ്പോ അവലോകനമോ ഒന്നും മനസ്സിൽ ഉദ്ദേശിച്ചആയിരുന്നില്ല തുടങ്ങിയത്... എങ്കിലും പകുതി കഴിഞ്ഞപ്പോൾ ഞാൻ അടുത്തായി കളഞ്ഞു പോയെന്നു തോന്നിയ എന്തോ ഒന്ന് എന്നിലേക്കു തിരിച്ച വരുന്നതായി തോന്നിയ നിമിഷത്തിലാണ് ബ്ലോഗ്ഗിൽ ഇതിനെ കുറിച്ച എഴുതി ഇടാം എന്ന തീരുമാനിച്ചത്. എം ടി യുടെ എഴുത്തുകൾ സ്വതവേ കുറച്ച പ്രിയം കൂടുതൽ ഉള്ളത് കൊണ്ടാണ് രണ്ടാമത്തെ വായനയ്ക്കായി കടയിൽ നിന്നും മഞ്ഞ് എടുത്തപ്പോൾ കൂടെ വരാണസിയ്യും കൈക്കലാക്കിയത്...


ഇവിടെ കഥ പോകുന്നത് സുധാകരൻ എന്ന മനിശ്ശേരിക്കാരന്റെ ജീവിത യാത്രയ്‌ക്കൊപ്പമാണെങ്കിലും വഴിയരികിൽ വച്ചു കണ്ടു മുട്ടുന്ന ഓരോരുത്തരുടെയും കഥയായി പതിയെ ഇത് മാറുന്നു...


ഇടയ്ക് അത് സുമിതയെന്ന ഫ്രീ സ്പിരിറ്റെഡ് സോളിലൂടെ ആണെങ്കിൽ ഇടയ്ക് അത് ഗീതയെന്ന തനി മുംബൈകാരി rebel ലൂടെയുമാണ് ...


ദോം രാജ് ആകേണ്ട എന്ന് തീരുമാനിച്ചിട്ടും ഒടുവിൽ അതെ സ്ഥാനത്തേക്കു എത്തി പെടുന്ന, എങ്കിലും താൻ ആഗ്രഹിച്ച മാറ്റങ്ങൾ കാശിയിൽ നടപ്പിലാക്കാൻ കഴിഞ്ഞ നിർവൃതിയിൽ ജീവിക്കുന്ന രാംലാൽ...


ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടില്ലെങ്കിലും (83ആം വയസ്സിൽ കണക്കു പ്രകാരം ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടു കഴിഞ്ഞേക്കാം എങ്കിലും അദ്ദേഹം പറയുന്നത് അത്ര ഒന്നും കണ്ടിട്ടേ ഇല്ല എന്നാണ് ) ആത്മാവിൽ അറിവിന്റ സമ്പന്നതയുടെ തെളിച്ചം സൂക്ഷിക്കുന്ന കെ എൽ ശ്രീനിവാസൻ...


എങ്കിലും മനസ്സ് നിറഞ്ഞു പോയത് മുക്തി ഭവനിലെ വ്യാസന്റെ മുന്നിലാണ്... ഓംപ്രകാശിന്റെ കണ്ണുകളിലൂടെ മരണത്തെ, അത് തേടി കാശിയിലെത്തുന്നവരെ കണ്ടപ്പോൾ ഞാൻ ഒന്ന് നിന്നു... വായന പതുക്കെയായി... അയാൾ അനുഭവിക്കുന്നതെന്തോ അത് അനുഭവിക്കാനായി മനസിന് സമയം കൊടുത്തു...


അടുത്ത് ഉണ്ടായില്ലെങ്കിലും വളരെ പ്രിയപ്പെട്ടവർ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുമ്പെങ്കിലും അവരോടൊപ്പം കഴിഞ്ഞയാളാണ് ഞാൻ... അവരുടെ ബാലിശമെന്ന് തോന്നാവുന്ന ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ഒരു മടിയും കൂടാതെ ഓടി നടന്നപ്പോൾ തളർന്ന ശരീരത്തോടും മനസ്സിനോടും പിടിച്ചു നിൽക്കാൻ പറയാൻ കഴിഞ്ഞതിൽ, ചോദിച്ചതിൽ പകുതിയെങ്കിലും സാധിച്ചു പറഞ്ഞയച്ചതിൽ ഇന്നും അനുഭവിക്കുന്ന സമാധാനം... ചിലപ്പോൾ അതാകാം അവരുടെ മോക്ഷം...


മരണത്തെ അത്രമേൽ ലളിതമായി കാട്ടിയ നല്ലൊരു വായന.


നാം എന്തായി തീരണമെന്നു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നാം ആഗ്രഹിക്കുന്നുവോ, അല്ലെങ്കിൽ അതിനായി കോപ്പു കൂട്ടുന്നുവോ എന്നാൽ ഒടുക്കം ഗംഗയുടെ ഒഴുക്ക് പോലെ ജീവിതം നമ്മെ വഹിച്ചു എവിടെ എത്തി നിൽക്കുന്നുവോ അവിടെയാകാം നമ്മുടെ കാശി...


I know I sound a bit spiritual now... That is because I am carrying that mesmerizing spirit of Varanasi in me...





Comments

Popular posts from this blog