Posts

"ഇ-വായന അഥവാ ഇപ്പോഴത്തെ വായന"

എം ടി യുടെ വാരണാസി " ലോകത്തിലെ എല്ലാ വസന്തങ്ങളും മഞ്ഞു കാലത്തും ചൂടുകാലത്തും കാശിയിലെത്തുന്നു . സുഖവാസത് തിനായി "... നോവലിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികളിൽ നിന്ന് തന്നെ തുടങ്ങാം ... ഈ വർഷം വായിക്കുന്ന രണ്ടാമത്തെ നോവൽ . സത്യം പറഞ്ഞാൽ രണ്ടാമ ത്തെ പുസ്തകം . വായനയ്‌ക്കൊടുവിൽ ഇത്തരമൊരു കുറിപ്പോ അവലോകന മോ ഒന്നും മനസ്സിൽ ഉദ്ദേശിച്ച ആയിരുന്നില്ല തുടങ്ങിയത് ... എങ്കിലും പകുതി കഴിഞ്ഞപ്പോൾ ഞാൻ ഈ അടുത്തായി കളഞ്ഞു പോയെന്നു തോന്നിയ എന്തോ ഒന്ന് എന്നിലേക്കു തിരിച്ച വരുന്നതായി തോന്നിയ നിമിഷത്തിലാണ് ബ്ലോഗ്ഗിൽ ഇതിനെ കുറിച്ച എഴുതി ഇടാം എന്ന തീരുമാനിച്ചത് . എം ടി യുടെ എഴുത്തു കൾ സ്വതവേ കുറച്ച പ്രിയം കൂടുതൽ ഉള്ളത് കൊണ്ടാണ് രണ്ടാമ ത്തെ വായനയ്ക്കായി കടയിൽ നിന്നും മഞ് ഞ് എടുത്തപ്പോൾ കൂടെ വരാണസിയ്യും കൈക്കലാക്കിയത് ... ഇവിടെ കഥ പോകുന്നത് സുധാകരൻ എന്ന മനിശ്ശേരി ക്കാരന്റെ ജീവിത യാത്രയ്‌ക്കൊപ്പമാണെങ്കിലും ആ വഴിയരികിൽ വച്ചു കണ്ടു മുട്ടുന്ന ഓരോരുത്തരുടെയും കഥയായി പതിയെ ഇത് മാറുന്നു ... ഇടയ്ക് അത് സുമിത യെന്ന ഫ്...
 ഒരു തൂപ്പുകാരിയുടെ വനിതാ ദിനം ഏവർക്കും എൻ്റെ വനിതാദിനാശംസകൾ. ഞാനൊരു തൂപ്പുകാരിയാണ്. ഈ നാട്ടിലെ പേരു കേട്ട ഒരു കമ്പനിയുടെ നാലു പടു കൂറ്റൻ കെട്ടിടങ്ങളിലൊന്നിൻ്റെ അഞ്ചാം നിലയെ ഇക്കഴിഞ്ഞ പത്ത് വർഷത്തിലധികമായി വൃത്തിയിൽ സൂക്ഷിച്ചു പോരുന്നവൾ. എങ്കിലും എന്നെ നിങ്ങൾക്ക് പരിചയം കാണില്ല എന്നെനിക്ക് ഉറപ്പാണ്. കാരണം ഞാൻ നിങ്ങളുടെ നോട്ടത്തിൻ്റെ നിരപ്പിൽ നിന്നും വളരെയേറെ താഴെയായാണ് ജീവിച്ചു പോരുന്നത്. കൃത്യമായി പറഞ്ഞാൽ നിങ്ങൾ ചവിട്ടി ചളി പുരട്ടി നടക്കുന്ന ഈ തറയിൽ ആണെൻ്റെ സ്ഥാനം. എങ്കിലും പണ്ടൊക്കെ ഞാൻ കൊതിക്കാറുണ്ടായിരുന്നു, ഏതെങ്കിലും ഒരു വനിതാ ദിനത്തിൽ ഈ കെട്ടിടങ്ങളിലെല്ലാം കസേരകളിലിരിക്കുന്ന വനിതകളിലാരെങ്കിലും എന്നെയും കണ്ടിരുന്നെങ്കിൽ എന്ന് ... കുറഞ്ഞ പക്ഷം ഇന്നെങ്കിലും "നിങ്ങൾ തറയിൽ ഇരിക്കാതെ ഈ ബെഞ്ചിൽ ഇരിക്കു", എന്ന് പറഞ്ഞിരുന്നെങ്കിൽ എന്നൊക്കെ. ഇന്ന് ഞാനിവിടെ ജോലിക്കു കയറിയിട്ട് പതിനാലാമത്തെ വനിതാ ദിനമാണ്. എല്ലാ വനിതകളും ബാത്ത്റൂമിൽ വന്ന് സാരി മാറ്റി ഉടുത്തും, തമാശകൾ പറഞ്ഞ് ചിരിച്ചും, ഫോട്ടോ എടുത്തും പോകുന്നുണ്ട്. എന്നെ ഇന്നും അവർക്ക് കാണാൻ കഴിഞ്ഞിട്ടില്ല. കാരണം ഞാനിന്നും ഇരുന്നത് ...

#chennai_than_kural

നിറങ്ങൾ നിറച്ച ജനാല ഇന്ന് പണികളൊന്നുമില്ലാത്തോണ്ട് ഓഫീസിൽ നിന്ന് നേരത്തെ വന്നു. വരുന്ന വഴിക്ക് ഒരു പൂതി. രണ്ട് ചൂട് സമോസയും ചായയുമായി ഫ്ലാറ്റിന്റെ ടെറസ്സിലോട്ട് വലിഞ്ഞ് കേറിയാലോന്ന്. ദിവസത്തിൽ കൂടി പോയാൽ രണ്ട് ചായ മാത്രം കുടിക്കുന്ന ഞാൻ, സെപ്റ്റംബറിലെ ചുവന്നു തുടുത്ത ആകാശത്തിനെയാസ്വദിക്കാൻ വേണ്ടി മാത്രം ഇന്ന് മൂന്നാമതൊരു ചായയ്ക്ക് മുന്നിൽ വഴങ്ങി കൊടുത്തു. പിന്നെ, ഓഫീസിന്റെ പുറകിലെ കടയിൽ നിന്നും രണ്ടു ചൂടൻ സമോസകൾ വാങ്ങി നേരെ ഫ്ലാറ്റിലോട്ട് ... ഉടുപ്പ് മാറ്റി, മുഖം കഴുകി ... അപ്പുറത്ത് അടുപ്പിൽ ചായപ്പൊടി പാലിൽ കിടന്നു ഉരുണ്ടു കമിഴ്ന്നു വെന്തു വിയർത്തു... ചായ കപ്പിലേക്ക് ഒഴുകി പരന്നു... അളവ് തെറ്റിയത് കൊണ്ട് കപ്പിന്റെ പകുതിക്ക് വച്ച് ആ ഒഴുക്ക് നിലച്ചു... ചുവന്ന പൂക്കൾ എറിച്ച് നിൽക്കുന്ന എന്റെ പ്രിയപ്പെട്ട പ്ലേറ്റിലോട്ട് ചുട്ടു പഴുത്ത സമൂസകൾ തെന്നി വീണു... ആദ്യത്തെ ട്രിപ്പിൽ ചായയും , സമൂസയും , ഫോണും ടെറസ്സിൽ safe land ചെയ്തു. പിന്നാലെ ഹാളിലെ കസേരയും ... ചായയുടെ മധുര കയ്പിനിടയിൽ, വെന്ത് കുഴഞ്ഞ ഉരുളക്കിഴങ്ങ്, ഉള്ളി ജനങ്ങൾ എരിവു പൊതിഞ്ഞ്, മൊരിഞ്ഞ മൈദ പുതപ്പിൽ ഒളിച്ചു കടന്നു... ഒന്ന്.... രണ്ട്...

കുത്തിക്കുറിക്കലുകൾ

ഉറപ്പ് Where do you see yourself in 10 years? പടുകൂറ്റൻ കെട്ടിടങ്ങളിൽ ഞാൻ എന്നെ കാണുന്നില്ല. തിരക്കുള്ള വീഥികളിൽ അതിനേക്കാൾ ഏറെ തിരക്കിൽ സ്വയം മറന്നു കൊണ്ട് എന്തിനോ വേണ്ടി പായുന്ന ഒരാളായും ഞാൻ എന്നെ കാണുന്നില്ല. ഒരുപക്ഷേ ഞാൻ ആഴ്ചയിൽ ഒരു തവണ ഒരു നല്ല സിനിമ കാണാൻ തിരക്കു പിടിച്ച തിയേറ്ററിൽ പോയി എന്ന് വരാം. ആദായ വില്പനയുള്ള ഒരു കടയിൽ നിന്നും പച്ചക്കറികളോ മറ്റു സാധനങ്ങളോ വാങ്ങാൻ പോയി എന്നും വരാം. ഞാൻ പറയുന്ന തിരക്ക് ഇതൊന്നുമല്ല, വളർച്ചയുടെ ഓരോ ഘട്ടത്തിലും ഏതൊരു വ്യക്തിയെയും പോലെ എന്നിലും സമൂഹം കൽപ്പിച്ച് തന്ന  കുറച്ച് അനാവശ്യ തിരക്കുകളിൽ നിന്നും എന്നെ തിരികെ  കൊണ്ടുവരാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. ആ ശ്രമം വിജയിക്കുകയാണെങ്കിൽആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരിക്കും... ഞാൻ ഒട്ടും തിരക്കിൽ അല്ല ഇപ്പോൾ. എൻറെ കുഞ്ഞു മൺ വീടിന്റെ മുറ്റത്തെ കുറുകി, കുണുങ്ങി ചിരിക്കുന്ന കുറ്റ്യാട്ടൂർ മാവുകളുടെ തണലിൽ പഴുത്ത മാങ്ങകൾ പെറുക്കി അതും കഴിച്ചു കൊണ്ട് മുകുന്ദനെയോ മാധവിക്കുട്ടിയോ വായിച്ചും, എൻറെ ബ്ലാക്കിയുടെ ചെറു വാലാട്ടിക്കൊണ്ടുള്ള കുസൃതി ചിരികൾ ആസ്വദിച്ചും, അന്ന് വരെയുള്ള ലോക പരിചയത്തി...
Image
കുടജാദ്രിയിലെ വെയിൽ വഴികൾ വെയിൽ ചുറ്റിലും വെളിച്ചം നിറക്കുന്നു, ചിലപ്പോഴൊക്കെ ഉള്ളിലും... നിങ്ങളാരേലും ഇരട്ടിമധുരം തിന്നിട്ടുണ്ടോ?. പണ്ട് സ്കൂൾ വിട്ടു വരുമ്പോ റോഡ് സൈഡിലൊരു പീടികേന്ന് ഞാനും ശ്രീഷേം അൻസീലേം വാങ്ങിച്ചു തിന്നിട്ടുണ്ട്. ആദ്യായിട്ട്, ഇരട്ടിമധുരം. ഉണങ്ങി ചുളിഞ്ഞ് ചുക്ക് പോലിരിക്കുന്ന ഒരു തണ്ട്. അത് വായിലിട്ടാൽ ആദ്യമൊരു മധുരം വരും. പിന്നെ പതുക്കെ ചവച്ച് ചവച്ച് നിക്കണം. ആ മധുരം ഏതാണ്ടൊന്ന് ഒതുങ്ങി കഴിയുമ്പോ ഇതങ്ങ് ഇറക്കണം. അപ്പോ തൊണ്ടയിലൊരു മധുരം വരും. അതാണ് രണ്ടാമത്തെ മധുരം. അങ്ങനെ ഒരു വട്ടം വായിലിട്ടാൽ ഇരുവട്ടം മധുരം നിറയ്ക്കുന്നയാളാണ് ഇരട്ടിമധുരം. ചില യാത്രകൾ ഇരട്ടി മധുരം പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. യാത്രയ്ക്കായി ഇറങ്ങുമ്പോൾ ഉള്ളിൽ ഇച്ചിരി ചിരീം, ഇച്ചിരി ആധീം, ഇച്ചിരി ഉത്സാഹോം ഒക്കെ കാണും. യാത്രയെ അനുഭവിച്ചറിയുമ്പോ തൊട്ട് അത് ഉള്ളാകെ പരക്കും. എന്നാലത് അപ്പോഴത്തെ പ്ലാനിംഗിലും പരക്കം പാച്ചിലിലുമായി പതിയെ യാത്രയവസാനിക്കുമ്പോഴേക്കും അവസാനിക്കും. പിന്നീട് അതേ ചിരീം സന്തോഷോം തലപൊക്കുന്നത് ഒരു പകലിനപ്പുറം അതിനെക്കുറിച്ച് ആലോചിച്ച് ചുമ്മാ ഒരു പീസ് കേക്ക് തിന്നോണ്ടിരിക്കുമ്പോ...